Wednesday, December 4, 2024
spot_img
More

    ലോകസമാധാനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും

    വത്തിക്കാന്‍ സിറ്റി: ഇന്ന് ലോകം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്ന ദിവസം. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകസമാധാനത്തിന് വേണ്ടിയും പ്രത്യേകിച്ച് യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിക്കുന്നതിന് വേണ്ടി പ്രസ്തുതരാജ്യങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. ഇന്ന് വൈകുന്നേരം 6.30 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍.

    പ്രാര്‍ത്ഥനാചടങ്ങുകള്‍ വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിക്കും. ലോകമെങ്ങുമുള്ള മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും അല്മായരും ഈ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍്ഥിച്ചിരുന്നു. അക്രമവും നിരപരാധികളുടെ സഹനവും അവസാനിപ്പിക്കാനുള്ള സാര്‍വത്രികസഭയുടെ ഭാഗത്തുനിന്നുള്ള നടപടിയാണ് മാതാവിന്റെ വിമലഹൃദയ സമര്‍പ്പണമെന്ന് മാര്‍പാപ്പ പറഞ്ഞു.

    വത്തിക്കാന്‍ വെബ്‌സൈറ്റ്, ഫേസ്ബുക്ക്, റേഡിയോ, യൂട്യൂബ് എന്നിവയിലൂടെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

    കേരളസഭയും ഈ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കുചേരും. ഇടവകകള്‍ കേന്ദ്രീകരിച്ച് ആരാധനയും പ്രാര്‍ത്ഥനയും നടക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!