വാഹനാപകടത്തില്‍ കത്തോലിക്കാ കന്യാസ്ത്രീ മരണമടഞ്ഞു

കൊല്‍ക്കൊത്ത: ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍ ഓഫ് കൊല്‍ക്കൊത്തയിലെ അംഗം സിസ്റ്റര്‍ പോള്‍ വിന്‍സെന്റ് വാഹനാപകടത്തില്‍ മരണമടഞ്ഞു. വെസ്റ്റ് ബംഗാളിലെ വിദൂരഗ്രാമത്തില്‍ നടന്ന വാഹനാപകടത്തിലാണ് സിസ്റ്ററുടെ മരണം. മാര്‍ച്ച് 27 ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് ബൈക്ക് വന്നിടിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗ്ലാദേശി സ്വദേശിനിയായ സിസ്റ്റര്‍ക്ക് 80 വയസായിരുന്നു പ്രായം. ലോറെറ്റോ സിസ്‌റ്റേഴ്‌സിന്റെ രക്ഷകര്‍ത്തൃത്വത്തില്‍ 1968 ല്‍ ആരംഭിച്ചതാണ് ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍.

1968 ലാണ് കോണ്‍ഗ്രിഗേഷന്റെ ആരംഭം. സിസ്റ്റര്‍ പോളിന്റെ മരണം പ്രദേശത്തെ സുവിശേഷവല്‍ക്കരണ മേഖലകള്‍ക്ക് വലിയൊരു ആഘാതമാണ് നല്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രിഗേഷന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates