ഈശോയിലെത്താനുള്ള കോവണിയായും കുറുക്കുവഴിയായിട്ടുമാണ് നാം പരിശുദ്ധ അമ്മയെ കാണുന്നത്. അമ്മയിലൂടെ ഈശോയിലെത്തുക എന്നതാണ് മരിയഭക്തരായ നമ്മുടെ ആഗ്രഹവും.
ഇക്കാര്യം തന്നെയാണ് ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലും മാതാവ് പറയുന്നത്. എന്റെ അടുത്തായിരിക്കാനുളഅള നിന്റെ ആഗ്രഹത്തെ നട്ടുവളര്‍ത്തുക. അത് നട്ടുവളര്‍ത്താതെ ഒരിടത്തും ലില്ലിപ്പൂക്കള്‍ വളരുകയില്ല എന്നാണ് അമ്മ അതേക്കുറിച്ച് പറയുന്നത്.
അമ്മയുടെ വാക്കുകള്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്റെ ചെറിയ കുഞ്ഞേ ഞാന്‍ ഓരോ ദിവസവും നിനക്ക് നല്കുന്ന കൃപ സ്വീകരിക്കുക. മനുഷ്യദൃഷ്ടിയില്‍ വിഡ്ഢിത്തവും എന്നാല്‍ ഉച്ചസൂര്യനെക്കാള്‍ തെളിമയുള്ളതുമായ എന്റെ ജ്ഞാനത്താല്‍ നിന്റെ ആത്മാവിനെ പ്രകാശിപ്പിക്കാന്‍ എന്നോട് ആവശ്യപ്പെടുക. അത് നിന്റെ ആത്മാവിന്റെ ഇരുണ്ടകോണിലേക്ക് പ്രകാശം പരത്തുന്നു. പ്രാര്‍ത്ഥിക്കുക. അപ്പോള്‍ എല്ലാത്തരത്തിലുമുള്ള ആധികളും നിന്നില്‍ നിന്ന് എടുത്തുമാറ്റപ്പെടും. നീ എ്ന്നിലേക്ക് തിരിയുമ്പോഴാണ് ദൈവത്തിന്റെ കരുണ നല്കപ്പെടുന്നത്.’
പരിശുദ്ധ അമ്മയുടെ ഈ വാക്കുകള്‍ നമുക്ക് ഹൃദയത്തിലേറ്റുവാങ്ങാം.