ഭജന്‍ പാടി സിഎംസി സന്യാസിനികള്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമാകുന്നു

കോതമംഗലം: കോതമംഗലം സിഎംസി പാവനാത്മ പ്രോവിന്‍സിലെ 25 സന്യാസിനിമാര്‍ ആലപിച്ച ക്രിസ്തീയ ഭജന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. പാവനാത്മ പ്രോവിന്‍സിന്റെ യുട്യൂബ് ചാനലില്‍ ഗാനം റീലിസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. അനേകര്‍ ഇത് ഷെയര്‍ ചെയ്യുന്നുമുണ്ട്.

ശാസ്ത്രീയ സംഗീത കച്ചേരിയുടെ സ്വഭാവത്തോടെയുളള സജ്ജീകരണങ്ങളോടെയാണ് ഭജന്‍ ചിത്രീകരിച്ചിരിക്കുന്നത്. പരമസത്യമാം ദൈവമേ ഞാനങ്ങില്‍ പൂര്‍ണ്ണമായ് വിശ്വസിക്കുന്നു എന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സിസ്റ്റര്‍ മരിയ തെരേസാണ്. ഈണം നല്കിയിരിക്കുന്നത് സജോ ജോസഫ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates