വെറും 38 സെക്കന്റ് മാത്രം, ഈ പ്രാര്‍ത്ഥന ചൊല്ലൂ

പ്രാര്‍ത്ഥിക്കാനാഗ്രഹമുണ്ട്, പക്ഷേ സമയം കിട്ടുന്നില്ല എന്നാണ് ഭൂരിപക്ഷത്തിന്റെയും പരാതി. ആഗ്രഹമുണ്ടെങ്കില്‍ സമയവുമുണ്ടാകും. 24 മണിക്കൂര്‍ ദിവസത്തില്‍ സന്തോഷം തരുന്ന ഏതു ജോലിയും ചെയ്യാനും വിനോദങ്ങളിലേര്‍പ്പെടാനും ഫോണ്‍ വിളിക്കാനും സോഷ്യല്‍ മീഡിയായില്‍ സമയം ചെലവഴിക്കാനും നമുക്ക് സമയം കിട്ടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാനും സമയം ഉണ്ടാവേണ്ടതാണ്.

പക്ഷേ എന്തുചെയ്യാം. അതിനുളള മനസ്സ് പലര്‍ക്കുമില്ല. അതെന്തായാലും പ്രാര്‍ത്ഥിക്കാന്‍ സമയമില്ലെന്ന് വിലപിക്കുന്നവര്‍ക്കായി ഇതാ ഒരു പ്രാര്‍ത്ഥന. രാവിലെ ഉറക്കമുണര്‍ന്നെണീല്ക്കുമ്പോഴേ ചൊല്ലാവുന്ന പ്രാര്‍ത്ഥന. വെറും 38 സെക്കന്റ് മാത്രമേ ഇതിനാവശ്യമുള്ളൂ. ആത്മാര്‍ത്ഥതയോടെ വിശ്വാസത്തോടെ ,സ്‌നേഹത്തോടെ ഈ പ്രാര്‍ത്ഥന ചൊല്ലൂ

കര്‍ത്താവേ ഈ മഹത്തായ ദിവസത്തെയോര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നെള്ളിവരണമേ. എന്നെയും എന്റെ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും വരുമാനമാര്‍ഗ്ഗങ്ങളെയും ജോലിയെയും ഉപകാരികളെയും അനുഗ്രഹിക്കണമേ. എന്നെ അകാരണമായി വെറുക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവരോട് ക്ഷമിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും എന്നെ സഹായിക്കണമേ. ആമ്മേന്‍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates