തണുത്തുറയുന്ന മഞ്ഞിലൂടെ സമാധാനത്തിന് വേണ്ടി വാഴ്‌സോയില്‍ ജപമാല പ്രദക്ഷിണം

വാഴ്‌സോ: ചരിത്രത്തിലുടനീളം യുദ്ധങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ ആയുധമായി ഉപയോഗിക്കപ്പെടുന്നത് ജപമാലയാണ്. ഇപ്പോഴിതാ യുക്രെയ്ന്‍ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ യുദ്ധം അവസാനിക്കാനും സമാധാനം പുലരാനും വേണ്ടി ജപമാലയില്‍ ആശ്രയം കണ്ടെത്തിയിരിക്കുകയാണ് വാഴ്‌സോയിലെ ജനങ്ങള്‍.

തണുത്തുറയുന്ന മഞ്ഞിലൂടെ ജപമാല പ്രദക്ഷിണം നടത്തുന്ന വാഴ്‌സോയില്‍ നിന്നുള്ള പുരുഷന്മാരുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായികൊണ്ടിരിക്കുകയാണ്. ജപമാല കൈയിലെടുത്ത് പ്രാര്‍ത്ഥിച്ചുനടന്നുനീങ്ങുന്ന സംഘത്തിന് മുമ്പില്‍ മാതാവിന്റെ മനോഹരമായ ചിത്രവുമുണ്ട്.

അനേകര്‍ പ്രദക്ഷിണത്തില്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ അസൗകര്യമുള്ളവര്‍ വീടുകളിലിരുന്ന് ഇതേ സമയം ജപമാല യില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. മെസ്‌ക്കി റോസാനീസ് വാഴ്‌സ്വാസ എന്ന കത്തോലിക്കാ ഗ്രൂപ്പാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചെറുപ്പക്കാരുടെ ഈ വിശ്വാസതീക്ഷണതയെ ഒരുപാടു പേര്‍ പ്രശംസിച്ചുകൊണ്ട് കുറിപ്പുകളെഴുതിയിട്ടുണ്ട്. പരിശുദ്ധ അമ്മയോട് സമാധാനത്തിന് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates