കീവ്: കരയാനല്ലാതെ പറയാന്‍ വാക്കുകളില്ല. ഇടറുന്ന വാക്കുകളോടെ സംസാരിക്കുന്നത് മറ്റാരുമല്ല കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കിയാണ്.
യുക്രെയ്‌നിലേക്ക് പരിശുദ്ധപിതാവ് അയച്ച പ്രത്യേക പ്രതിനിധിയും അപ്പസ്‌തോലിക് ചാപ്ലയ്‌നുമായ അദ്ദേഹം യുക്രെയ്ന്‍ സന്ദര്‍ശനവേളയിലെ ദൃശ്യങ്ങളെക്കുറിച്ച് വത്തിക്കാന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഈ വാക്കുകള്‍ .
കയ്പും സഹനവുമാണ് ഈ കാഴ്ചകള്‍. അദ്ദേഹം പറയുന്നു. ദു:ഖവെള്ളിയാഴ്ചയായിരുന്നു കര്‍ദിനാളിന്റെ യുക്രെയ്ന്‍ സന്ദര്‍ശനം. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് കര്‍ദിനാള്‍ കോണ്‍റാഡ് യുക്രെയ്ന്‍ സന്ദര്‍ശിച്ചത്. പാപ്പ നല്കിയ രണ്ടാമത്തെ ആംബുലന്‍സുമായിട്ടാണ പെസഹാവ്യാഴാഴ്ച ഇവിടെയെത്തിച്ചേര്‍ന്നത്.
മരിച്ചവരെ സംസ്‌കരിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന കര്‍ദിനാളിന്റെ ചിത്രമാണ് ഇവിടെ നല്കിയിരിക്കുന്നത്. ദു:ഖവെള്ളിയാഴ്ചയ്ക്ക് ശേഷം തീര്‍ച്ചയായും ഉയിര്‍പ്പുണ്ടാവുമെന്ന് പറയുന്ന അദ്ദേഹം ഇവിടെ ആളുകളില്‍ വിശ്വാസം സജീവമായി നിലനില്ക്കുന്നതിന് ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു.