ഫാ. കുര്യന്‍ മാതോത്തിനും തോമസ് ഏറണാട്ടിനും മിഷന്‍ലീഗ് പുരസ്‌ക്കാരം

പാലാരിവട്ടം: ചെറുപുഷ്പ മിഷന്‍ ലീഗ് കേരള സം്സ്ഥാന സമിതി സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പില്‍,സ്ഥാപക നേതാവ് പി.സി ഏബ്രഹാം പല്ലാട്ടുകുന്നേല്‍( കുഞ്ഞേട്ടന്‍) എന്നിവരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .

പാലാ രൂപതയിലെ ഫാ. കുര്യന്‍ മാതോത്ത്, മാനന്തവാടി രൂപതയിലെ തോമസ് ഏറണാട്ട് എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. സംഘടന,സഭ, മിഷന്‍, ജീവകാരുണ്യ, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്.

സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് നിര്‍ണ്ണയ യോഗത്തില്‍ ചെറുപുഷ്പ മിഷന്‍ലീഗ് രക്ഷാധികാരി റവ. ഡോ. തോമസ് മാര്‍ കൂറിലോസ് അവാര്‍ഡു പ്രഖ്യാപനം നടത്തിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates