മെയ് മാസം പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് ഈ മാസത്തില്‍ നാം പ്രത്യേകമായി അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാറുമുണ്ട്. മാതാവിന്റെ തിരുനാളില്‍ പ്രധാനപ്പെട്ടതായ ഫാത്തിമാമാതാവിന്റെ തിരുനാള്‍ മെയ് 13 നാണ് .
പക്ഷേ മെയമാസത്തില്‍ വേറെയും ചില വിശുദ്ധരുടെ തിരുനാള്‍ സഭ ആചരിക്കുന്നുണ്ട്.ഏറെ അറിയപ്പെടുന്ന വിശുദധര്‍ തന്നെയാണ് അവര്‍. ഇതില്‍ പ്രധാനപ്പെട്ടവരാണ് വിശുദ്ധ ഫിലിപ്പും വിശുദ്ധ ജെയിംസും..
കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിച്ച വിശുദ്ധ ഡാമിയനാണ് മറ്റൊരു മെയ്മാസ വിശുദ്ധന്‍. മെയ് 10 നാണ് ഡാമിയന്റെ തിരുനാള്‍. ഇതേ ദിവസം തന്നെയാണ് ആവിലായിലെ ജോണിന്റെയും തിരുനാള്‍. ആവിലായിലെ
തെരേസയുടെയും ജോണ്‍ ഓഫ് ദ ക്രോസിന്റെയും ആത്മീയഗുരുവായിരുന്നു ഈ വിശുദ്ധന്‍. യൂദാസ് സ്‌കറിയാ്‌ത്തോസിന് പകരം അപ്പസ്‌തോലഗണത്തിലേക്ക് കൂട്ടി്‌ച്ചേര്‍ക്കപ്പെട്ട വ്യക്തിയാണല്ലോ മത്തിയാസ്. വിശുദ്ധ മത്തിയാസിന്റെ തിരുനാള്‍ മെയ് 14 നാണ്.
ഫിലിപ്പ് നേരിയാണ് പ്രശസ്തനായ മറ്റൊരു വിശുദ്ധന്‍. ജോയ്ഫുള്‍ പ്രീസ്റ്റ് എന്ന് അറിയപ്പെടുന്ന വിശുദ്ധന്റെ തിരുനാള്‍ മെയ് 26 നാണ് ആചരിക്കുന്നത്.
ഈ വിശുദ്ധരുടെയെല്ലാം മാധ്യസ്ഥം നമുക്ക് മെയ് മാസത്തില് പ്രത്യേകമായി തേടാം.