ചൈന: അണ്ടര്‍ഗ്രൗണ്ട് സഭയിലെ 10 വൈദികര്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് അപ്രത്യക്ഷരായി

ബെയ്ജിംങ്: അണ്ടര്‍ഗ്രൗണ്ട് സഭയിലെ പത്തുവൈദികര്‍ പോലീസിന്റെ കൈകളില്‍ നിന്ന് കാണാതെ പോയതായി റിപ്പോര്‍ട്ട്. ഹെബി പ്രോവിന്‍സിലെ പത്തുവൈദികരെയാണ് കാണാതെയായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്ക്കാണ് വൈദികരെ കാണാതെയായിരിക്കുന്നത്. പോലീസ് ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയതിന് ശേഷംഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

വിശ്വാസികള്‍ വൈദികരുടെ മടങ്ങിവരവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലാണ്. കാണാതെപോയ വൈദികരെ പിന്നീട് മരിച്ചനിലയില്‍ കണ്ടെ്ത്തിയ ചരിത്രമാണ് ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചിനുളളത്. നിര്‍ബന്ധിത വേലയും ഏകാന്തതടവുമാണ് മറ്റൊരു വിധി.

40 വര്‍ഷം നിര്‍ബന്ധിത വേലയ്ക്ക് വിധേയനാവുകയും പിന്നീട് വിട്ടയ്ക്കപ്പെടുകയും ചെയ്ത ജിയാകോമോ സു ആണ് ബാവോഡിങിലെ അണ്ടര്‍ഗ്രൗണ്ട് സഭയിലെ ബിഷപ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates