Thursday, September 18, 2025
spot_img
More

    ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 87- ാം ചരമവാര്‍ഷികം 23 ന്

    പാലാ:തിരുഹൃദയഭക്തി പ്രചാരകനും തിരുഹൃദയ സന്യാസിനി സമൂഹസ്ഥാപകനുമായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 87 ാം ചരമവാര്‍ഷികം മേയ് 23 ന് ആചരിക്കും. എസ്.എച്ച് പ്രൊവിന്‍്ഷ്യല്‍ ഹൗസ് കപ്പേളയിലായിരിക്കും ചടങ്ങുകള്‍.

    ഇന്നുമുതല്‍ 22 വരെ വിവിധ രൂപതാധ്യക്ഷന്മാരും വികാരി ജനറാല്‍മാരും വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്കി നൊവേന പ്രാര്‍ത്ഥനകള്‍ നടത്തും.

    23 ന് ശ്രാദ്ധം നടക്കും. രാവിലെ 10.30 ന്‌സമൂഹബലിക്ക് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.11.45 ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ത്ഥനകള്‍. 12 ന് ശ്രാദ്ധ നേര്‍ച്ച വെഞ്ചരിപ്പ്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!