spot_imgspot_imgspot_imgspot_img

ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങള്‍ എന്നെ സന്തോഷിപ്പിച്ചു: ബെനഡിക്ട് പതിനാറാമന്‍

വത്തിക്കാന്‍ സിറ്റി: 95 ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അയച്ച സന്ദേശങ്ങള്‍ തന്നെ സന്തോഷപ്പെടുത്തിയെന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍. 24 ഭാഷകളില്‍ നിന്ന് മൂവായിരത്തോളം ആശംസകളാണ് ബെനഡിക്ട് പതിനാറാമന് ലഭിച്ചത്. സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് മറുപടിയായി ബെനഡിക്ട് പതിനാറാമന്‍ പ്രതികരിച്ചു.

ജര്‍മ്മന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍,പോളീഷ് ഭാഷകളില്‍ നിന്നായിരുന്നു കൂടുതലും ജന്മദിനാശംസകള്‍ ലഭിച്ചത്.

1927 ഏപ്രില്‍ 16 നായിരുന്നു ബെനഡിക്ട് പതിനാറാമന്റെ ജനനം.ഈ വര്‍ഷം ദു:ഖശനിയാഴ്ചയായിരുന്നു പിറന്നാള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates