Wednesday, February 18, 2026
spot_img
More

    ചങ്ങനാശ്ശേരി അതിരൂപതാ ദിനം നാളെ

    ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം നാളെ രാവിലെ 9.30 മുതല്‍ 1.30 വരെ കോട്ടയം ലൂര്‍ദ്ദ് ഫൊറോന ദേവാലയത്തിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടക്കും.

    കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും, വൈദികരും, സന്യസ്തപ്രതിനിധികളും ഈ സംഗമത്തില്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!