പെസഹാവ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും പരീക്ഷനടത്താനുള്ള തീരുമാനത്തിനെതിരെ കെസിബിസി.

പെസഹാവ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യാ എന്‍ജിനീയറിംങ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനത്തിനെതിരെ കെസിബിസി.ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപരീക്ഷകള്‍ നടത്തുന്നത് ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന നല്കുന്ന മൗലീകാവകാശത്തിൻ്റെ ലംഘനമാണെന്നും പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്തവ ന്യൂനപക്ഷത്തിൻ്റെ മതസ്വാതന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണെന്നും .കെസിബിസി പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രസ്തുതദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചു കേന്ദ്രസര്‍ക്കാരിനും നാഷനല്‍ ടെസ്റ്റിംങ് ഏജന്‍സി അധികാരികള്‍ക്കും കത്ത് അയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates