തീവ്രവാദ പ്രവര്‍ത്തനം; സര്‍ക്കാര്‍ നിലപാട് അപകടകരമെന്ന് കെസിബിസി

കൊച്ചി: കേരളസമൂഹത്തില്‍ ചില തീവ്രവാദസംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണെന്നും സമീപകാലത്തെ ചില സംഭവങ്ങളില്‍ നിന്ന് ഇത്തരംആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബനധപ്പെട്ട്പലപ്പോഴും ആരോപണവിധേയമായിട്ടുള്ള സംഘടനയുടെപൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളം നടുക്കത്തോടെയാണ് കേട്ടത്.

തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉളളടക്കം.അതീവഗുരുതരമായ ഈ വിഷയത്തില്‍പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനില്ക്കുന്ന സര്‍ക്കാര്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞു എന്ന കുറ്റം ചുമത്തിവ്യക്തിയെജയിലിലാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു.മതവര്‍ഗ്ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്.

ഇത്തരമൊരു സാഹചര്യത്തിലും ശരിയായവിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്നും കെസിബിസി ഡെപ്യൂട്ടി ജനറലും പിഒസി ഡയറക്ടറുമായ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പില്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates