ബുര്‍ക്കിനാ ഫാസോയില്‍ ജിഹാദികളുടെ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

ബുര്‍ക്കിനാ ഫാസോ: ജിഹാദികള്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അല്‍ഗായിലാണ് സംഭവം. തീവ്രവാദികള്‍ സംഘം ചേര്‍ന്ന് ഗ്രാമങ്ങള്‍ ആക്രമിക്കുകയും ആളുകളെ കൊലപെടുത്തുകയുമായിരുന്നു. സ്വര്‍ണ്ണഖനനം നടക്കുന്ന പ്രദേശമാണ് അല്‍ഗ. അക്രമികള്‍ വീടുകള്‍ക്ക് തീയിടുകയും ചെയ്തു.

അക്രമം ഭയന്ന് ആളുകള്‍ നൂറുകിലോമീറ്റര്‍ അകലെയുള്ള നഗരത്തിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി ബുര്‍ക്കിനോ ഫാസോ അരാജകത്വത്തിലാണ്. ജിഹാദികളുടെ ആക്രമണത്തില്‍ മാത്രം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates