വ്ത്തിക്കാന്‍ സിറ്റി: കത്തോലിക്കാ ദാമ്പത്യം ഒരു സമ്മാനമാണെന്നും അതൊരിക്കലും ഒരു നിയമമോ ഔപചാരികമായ ചടങ്ങോ അല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നിങ്ങള്‍ വിവാഹിതരായിട്ടുണ്ടോ എങ്കില്‍ നിങ്ങളുടെ വിവാഹം ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അധിഷ്ഠിതവും പാറപോലെ ഉറച്ചതുമായിരിക്കണം. ഒരു സ്ത്രീയുംപുരുഷനും തമ്മില്‍ സ്‌നേഹത്തിലാകുമ്പോള്‍ ദൈവം അവര്‍ക്കായി വാഗ്ദാനം ചെയ്യുന്ന ഒരു സമ്മാനമാണ് വിവാഹം.അതിശയകരമായ സമ്മാനമാണ് അത്. ദൈവികസ്‌നേഹത്തിന്റെ ശക്തിയും വിശ്വാസ്യതയും അതിലുണ്ട്, പാപ്പ പറഞ്ഞു.ലോക കുടുംബസംഗമത്തിന്റെ തുടക്കത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
വത്തിക്കാന്‍ പോള്‍ ആറാമന്‍ ഹാളിലാണ് ലോകകുടുംബസംഗമം നടക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായിരണ്ടായിരത്തോളം കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കുന്നു. പത്താമത് ലോകകുടുംസംഗമമാണ് ഇപ്പോള്‍ നടക്കുന്നത്.
ജൂണ്‍ 26 ന് സംഗമം അവസാനിക്കും.