ജറുസലെം:വിശുദ്ധഗ്രന്ഥത്തിലെ സാമുവലിന്റെ ഒന്നാം പുസ്തകത്തിലെ സിക്ലാഗ് നഗരത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ക്ക് ചരിത്രപരമായ തെളിവ്. ഹിബ്രു സര്‍വകലാശാലയിലെ ഗവേഷകര്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനും പഠനത്തിനും ശേഷമാണ് ഈ നഗരം കണ്ടെത്തിയിരിക്കുന്നത്. ഫെലിസ്ത്യരുടെ പട്ടണമായിരുന്നു സിക്ലാഗ്. മധ്യ ഇസ്രായേലിലെ ഖിര്‍ബൈത് ആറായിലാണ് ഈ നഗരം കണ്ടെത്തിയിരിക്കുന്നത്.
ബൈബിളിലെ എല്ലാ സൂചനകളും ഈ നഗരത്തില്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു. വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിതമായ പല സ്ഥലങ്ങളും ഗവേഷണത്തിലൂടെ കണ്ടെത്തിയ വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ബൈബിള്‍ ഒരു മതഗ്രന്ഥം മാത്രമല്ല ചരിത്രപരമായ വിവരണങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണെന്നും ബൈബിളില്‍ പറയുന്ന എല്ലാകാര്യങ്ങള്‍ക്കും ചരിത്രസാധുത ഉണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.