വത്തിക്കാന്‍ സിറ്റി: തന്റെ കാല്‍മുട്ടു വേദനയ്ക്ക് കുറവുണ്ടെന്നും നടത്തം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്നു ദിവസത്തിനുള്ളില്‍ സാധാരണപോലെ തനിക്ക് നടന്നുതുടങ്ങാന്‍ സാധിച്ചേക്കും എന്നുമാണ് പ്രതീക്ഷ. ബ്രസീലില്‍ നിന്നെത്തിയ മെത്രാന്മാരോടുള്ള സംഭാഷണ മധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
വത്തിക്കാന്‍ പുറത്തുവിട്ട വീഡിയോയില്‍ വടി കുത്തിപിടിച്ചു നില്ക്കുകയാണ് മാര്‍പാപ്പാ. തൊട്ടുപുറകിലായി വീല്‍ചെയറും കാണാം. കഴിഞ്ഞ രണ്ടുമാസങ്ങളായി പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും മാര്‍പാപ്പ വീല്‍ച്ചെയര്‍ ഉപയോഗിച്ചിരുന്നു.
ലോക കുടുംബ സമ്മേളനത്തിന്റെ അവസാന ദിവസം ചെറിയതോതില്‍ മാര്‍പാപ്പ നടന്നിരുന്നു. മെയ് മാസത്തിലാണ് കാല്‍മുട്ടുവേദനയെക്കുറിച്ചും ചികിത്സയെക്കുറിച്ചും മാര്‍പാപ്പ തുറന്നുപറഞ്ഞത്.
ആരോഗ്യപ്രശ്‌നം കാരണം സൗത്ത് സുഡാന്‍, ലെബനോന്‍ പര്യടനങ്ങള്‍ മാര്‍പാപ്പ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.