കുരിശുവരച്ചുകൊണ്ടാണ് നമ്മുടെ ഒരു ദിവസംആരംഭിക്കുന്നത്. കുരിശുവരച്ചുകൊണ്ടാണ് ദിവസം അവസാനിക്കുന്നതും..
എന്നാല്‍ കുരിശുവരയ്ക്കുമ്പോള്‍ നാംചില കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.നെറ്റിത്തടത്തില്‍ കുരിശു വരയ്ക്കുമ്പോള്‍ നാം നമ്മുടെ ചിന്തകളെയുംഅധരങ്ങളില്‍ കുരിശുവരയ്ക്കുമ്പോള്‍ വാക്കുകളെയുംസംസാരത്തെയും മാറിടത്തില്‍ കുരിശു വരയ്ക്കുമ്പോള്‍ നമ്മുടെഹൃദയത്തെയും ദൈവത്തിന് സമര്‍പ്പിക്കുകയും അവയെവിശുദ്ധീകരിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്യുന്നത്. അര്‍ത്ഥമറിഞ്ഞും വിശ്വാസത്തോടെയുമാണ് നാംകുരിശുവരയ്‌ക്കേണ്ടതെന്ന് അര്‍ത്ഥം.
മാത്രവുമല്ല കുരിശടയാളം ദൈവത്തിന് നന്ദി പ്രകാശിപ്പിക്കല്‍ കൂടിയാണ്. ഇടത്തുനിന്നു വലത്തോട്ട്കുരിശുവരയ്ക്കുന്നത് വഴി ക്രൂശിലൂടെ ഈശോ സാധ്യമാക്കിയ രക്ഷയുടെ അനുഭവത്തിലൂടെ അന്ധകാരത്തെ അതിജീവിക്കുന്ന പ്രകാശത്തിലേക്ക് നാം വളരുകയാണ് ചെയ്യുന്നത്.