ഹോങ്ങ് കോംഗ്: ചൈനയില്‍ ക്രൈസ്തവര്‍ കടുത്തമതപീഡനങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ അതിന്റെ ആഘാതം കൂട്ടിക്കൊണ്ട് ഭരണകൂടത്തിന്റെ പുതിയ നിയന്ത്രണം. തങ്ങള്‍ അനുഭവിക്കുന്ന മതപീഡനങ്ങളെക്കുറിച്ചോ മതസ്വാതന്ത്ര്യത്തിനേല്ക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചോ പുറത്തുപറയരുത് എന്നാണ് ശാസന.
രാജ്യം ഉടനീളം കുരിശുകള്‍ നീക്കം ചെയ്യലും പള്ളി നശിപ്പിക്കലും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ പുതിയ നിയമം. സത്യം തുറന്നുപറയുന്നതിന്റെ പേരില്‍ അധികാരികളില്‍ നിന്ന് ഭീഷണി ഉണ്ടാകുന്നതായി സഭാവക്താക്കള്‍ അറിയിച്ചു.സഭാംഗങ്ങള്‍ തമ്മില്‍ത്തമ്മില്‍ പോലും വിഷയം ചര്‍ച്ച ചെയ്യാനും വിലക്കുകളുണ്ട്.
ഹെനാന്‍ പ്രവിശ്യയിലാണ് കഴിഞ്ഞവര്‍ഷം മുതല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം കുരിശുനീക്കല്‍ ആരംഭിച്ചത്. ഇപ്പോഴത് ഹെബെയി പ്രവിശ്യയിലേക്കും വ്യാപിച്ചിട്ടുണ്ട്.