വത്തിക്കാന്‍ സിറ്റി: ദൈവം കാണുന്നതുപോലെ കണ്ട്മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവരോട് അനുകമ്പ കാണിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നല്ല സമറായക്കാരന്റെ ഉപമയെക്കുറിച്ചുള്ള ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു പാപ്പ.
മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതിന് പകരം അവരെ സഹായിക്കുക. നമ്മുടെ തെറ്റുകള്‍ക്ക് മറ്റുളളവരെ കുറ്റപ്പെടുത്തുന്നരീതിയും ശരിയല്ല. അതിന് പകരം നമുക്ക് പുതിയൊരു ശീലം ആരംഭിക്കാം. കര്‍ത്താവേ അങ്ങയെ പോലെ മറ്റുളളവരെ കാണുന്നതിനും അവരോട് അനുകമ്പ കാണിക്കുന്നതിനും എന്നെ സഹായിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുക.
ആദിമ ക്രൈസ്തവര്‍ ക്രിസ്തുവിനെകൃത്യമായി അനുകരിച്ചവരായിരുന്നുവെന്ന കാര്യവും പാപ്പ അനുസ്മരിച്ചു. ക്രിസ്തുവിന്റെ പാദമുദ്രകളെ പിന്തുടരുക; ആ നല്ലസമറായക്കാരനെപോലെ, സ്‌നേഹിക്കാനും അനുകമ്പ കാണിക്കാനും.
അവനവരുടെ ചിന്തകളുടെ വൃത്തങ്ങളില്‍ ഒതുങ്ങി സ്വാര്‍ത്ഥരാകരുത്. സഹായം ചോദിക്കുന്നവരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.പാപ്പ ഓര്‍മ്മിപ്പിച്ചു.