ദൈവകാരുണ്യമാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. ദൈവകരുണയില്‍ ആശ്രയിക്കാതെ നമുക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയില്ല. എന്നാല്‍ ദൈവകരുണ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട. ദൈവമാതാവിനെയും അവര്‍ സ്‌നേഹിച്ചിരിക്കണം. ദൈവമാതാവിനെ നിന്ദിക്കുന്നവര്‍ ദൈവത്തെ കൂടിയാണ് നിന്ദിക്കുന്നത്. ദൈവമാതാവിനെ ദ്രോഹിക്കുന്നവര്‍ ദൈവത്തെ കൂടിയാണ് ദ്രോഹിക്കുന്നത്. മാതാവിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചിട്ടില്ലാത്തവര്‍ ദൈവത്തിന്റെ മഹത്വവും പ്രകീര്‍ത്തിച്ചിട്ടില്ല.
ദൈവമാതാവ് എന്നാണല്ലോ മറിയം അറിയപ്പെടുന്നത്. പരസ്പരം അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു പ്രതിഭാസങ്ങളാണ് ഇവ .അതുകൊണ്ട് ദൈവമാതാവിനെ നിഷേധിക്കുന്നവര്‍ ദൈവത്തെയും നിഷേധിക്കുന്നു. മാതാവിനെ വെറും മുട്ടത്തോടും അപ്രസക്തയുമൊക്കെയായി ചിത്രീകരിക്കുന്ന പല പ്രസഥാനങ്ങളും നിലവിലുണ്ട്.അവര്‍ മറന്നുപോകുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ഇത്. അതുകൊണ്ട് ദൈവകരുണ സ്വന്തമാക്കണോ ദൈവമാതാവിനെയും സ്‌നേഹിക്കണം.
ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ, ദൈവമാതാവിനെ ദ്രോഹിക്കുന്ന ഒരുവനും ദൈവകാരുണ്യം പ്രാപിക്കുമെന്ന്് കരുതേണ്ട.