പലതരം പാപങ്ങളുടെ അടിമത്തങ്ങളില്‍ ജീവിക്കുകയാണ് നമ്മളില്‍ പലരും. നമ്മുടെ സ്വകാര്യതകള്‍ പലപ്പോഴും നമ്മുടെ പാപങ്ങളുടെ നിമിഷങ്ങളാണ്. ആരും അറിയുന്നില്ലെന്നുള്ള ധാരണകള്‍കൊണ്ട് ഇത്തരം പാപങ്ങളില്‍ മുഴുകിജീവിക്കുന്ന പലരുമുണ്ടാവാം. ആവര്‍ത്തനം കൊണ്ട് അവ തഴക്കദോഷങ്ങളായി മാറുന്നു. ജീവിതത്തിന്റെ ഭാഗമായി മാറുന്നു. ഇതില്‍ നിന്ന് ഒരിക്കലും മോചനം ഉണ്ടാവില്ലെന്ന് നാംകരുതുന്നു.
പക്ഷേ ഇത് തെറ്റായ വിചാരമാണ്.പാപത്തില്‍ തുടരാനുള്ള ഒഴികഴിവാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ഒരു വചനം ഏറ്റുപറഞ്ഞ് വിശ്വാസത്തോടെ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ജീവിതത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്ന പലതരം പാപങ്ങളില്‍ നിന്നുള്ള വിടുതല്‍ നമുക്ക് സാധ്യമാകും.
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും.( ഫിലിപ്പി 4:13)
ജീവിതത്തിലെ അസാധ്യകാര്യങങള് നിര്‍വഹിക്കാന്‍ മാത്രമല്ല പാപത്തിന്റെ അടിമത്തങ്ങളില്‍ നിന്ന് രക്ഷനേടാനും ഈ വചനം സഹായിക്കും എ്ന്ന ഉറ്ച്ച വിശ്വാസത്തോടെ നമുക്ക് ഇതേറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം.