Tuesday, February 18, 2025
spot_img
More

    ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആശീര്‍വദിക്കുന്നത് അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ആലോചന


    മോസ്‌ക്കോ: ന്യൂക്ലിയര്‍ മിസൈലുകള്‍ പോലെ യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ബോംബുകളും മറ്റും ആശീര്‍വദിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ആലോചന. എക്ലേസിയല്‍ കമ്മറ്റി യിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച നടന്നത്.

    മിസൈലുകള്‍, വാര്‍ഹെഡ്‌സ് എന്നിവ ആശീര്‍വദിക്കുന്നതിന് പകരം വ്യക്തിപരമായി ഓരോ പട്ടാളക്കാരെയും അവരുടെ ആയുധങ്ങളെയും ആശീര്‍വദിക്കാനാണ് തീരുമാനം. ഇതാണ് കൂടുതല്‍ സ്വീകാര്യം എന്ന് മോസ്‌ക്കോ യിലെ ബിഷപ് സാവാ ടുറ്റുനോവ് പറഞ്ഞു. കാരണം പട്ടാളക്കാര്‍ തങ്ങളുടെ രാജ്യം കാക്കുന്നവരാണ്. അവരെ ആശീര്‍വദിക്കുന്നതാണ് കൂടുതല്‍ നല്ലത്. ആയുധങ്ങള്‍ കൂട്ടക്കൊലയ്്ക്കും നാശത്തിനും ഇടവരുത്തുന്നവയാണ്. അവയെ വൈദികര്‍ വിശുദ്ധീകരിക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞു.

    മിലിട്ടറി പരേഡിലും മറ്റ് സാഹചര്യങ്ങളിലും ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ ആശീര്‍വദിക്കുന്ന പതിവ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലുണ്ടായിരുന്നു. റഷ്യയുടെ ന്യൂക്ലിയര്‍ ആയുധങ്ങളുടെ പേട്രണ്‍ വിശുദ്ധ സെറാഫിം ആണ്.

    കത്തോലിക്കാ സഭ പൊതുവെ ന്യൂക്ലിയര്‍ ആയുധങ്ങളോട് വിയോജിപ്പ് പ്രകടമാക്കുന്നുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!