Thursday, November 21, 2024
spot_img
More

    കത്തോലിക്കാസഭയിലെ വിവിധ സഭകളെ വ്യക്തിസഭകള്‍ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? ഏതെല്ലാമാണ് ഈ വ്യക്തിസഭകള്‍?

    കത്തോലിക്കാസഭവിവിധ വ്യക്തിസഭകളുടെ കൂട്ടായ്മയാണ്. ഈസഭകള്‍ തമ്മില്‍ ആഴമേറിയ ബന്ധമുണ്ട്. വിശ്വാസം,കൂദാശകള്‍, ഹയരാര്‍ക്കി എന്നിവ ഐക്യത്തിന്റെ ഘടകങ്ങളാണ്. എന്നാല്‍ ഈ ഐക്യം വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളിലൂടെയാണ് പ്രകടമാകുന്നത്.

    ആരാധനക്രമം, ആധ്യാത്മികത, ഭരണരീതി,ദൈവശാസ്ത്രം, ശിക്ഷണക്രമം എന്നിങ്ങനെ പലതിലും ഈ സഭകള്‍ക്കിടയില്‍വൈവിധ്യമുണ്ട്. കത്തോലിക്കാസഭയിലെ വിവിധ സഭകളെയാണ് വ്യക്തിസഭ എന്ന് വിളിക്കുന്നത്. തനതായ വ്യക്തിത്വം ഉളളതിനാലാണ് ഈ സഭകള്‍ ഇങ്ങനെ അറിയപ്പെടുന്നത്.

    കത്തോലിക്കാസഭയിലെ വ്യക്തിസഭകള്‍ താഴെപ്പറയുന്നവയാണ്.

    റോമാസഭ,അലക്‌സാണ്ട്രിയന്‍, എത്യോപ്യന്‍, അന്ത്യോഖ്യന്‍ സിറിയന്‍,സിറിയന്‍ മാറോനീത്ത,സീറോ മലങ്കര, പൗരസത്യ കല്‍ദായ, സീറോ മലബാര്‍ മാര്‍ത്തോമ്മാ നസ്രാണിസഭ,അര്‍മേനിയന്‍, ഗ്രീക്ക് മെല്‍ക്കെറ്റ്, യുക്രേനിയന്‍, റുമേനിിയന്‍,റുത്തേനിയന്‍, സ്ലോവാക്ക്, ഹംഗേറിയന്‍, ഇറ്റാലോ അല്‍ബേനിയന്‍, ക്രിസേവ്ചി, ബള്‍ഗേറിയന്‍, ഗ്രീക്ക്‌സഭ, റഷ്യന്‍, ബൈലോ റഷ്യന്‍, അല്‍ബേനിയന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!