Thursday, April 3, 2025
spot_img
More

    വാഗ്ദാനം ചെയ്യപ്പെടുന്ന സൗഖ്യവും അനുഗ്രഹവും നാം നിഷേധിക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്? ഈശോയുടെ ഈ വാക്കുകള്‍ കേള്‍ക്കൂ

    ഈശോ നമുക്ക് പല വാഗ്ദാനങ്ങളും നല്കിയിട്ടുണ്ട്. എന്നാല്‍ പലതും നാം ഇനിയുംസ്വന്തമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ക്രിസ്തുവിന്റെ ശിഷ്യനായ യാക്കോബിനും ഈ സംശയമുണ്ടായിരുന്നു. ശിഷ്യന്റെ ഈ സംശയത്തിന് ഈശോ നല്കിയിരിക്കുന്ന മറുപടി രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ കണ്ണുകളിലൂടെ എന്ന കൃതിയിലാണ്. ഈശോയുടെ ആ വാക്കുകള്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    ഞാന്‍കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്കുവാനാണ് വന്നിരിക്കുന്നത്.ആത്മീയഅന്ധതയുളളവര്‍ക്കും അതുപോലെ ശാരീരികമായ അന്ധതയുള്ളവര്‍ക്കും.

    എന്നാല്‍ ചില അവസരങ്ങളില്‍ കാഴ്ചനല്കാനാവില്ല. കാരണം വാഗ്ദാനം ചെയ്യപ്പെടുന്ന സൗഖ്യം അവര്‍ നിരസിക്കുന്നു. നിങ്ങള്‍ക്ക് വിശക്കുകയാണെന്ന് സങ്കല്പിക്കുക. ഒരുപാട് ഭക്ഷണമുള്ള ഒരുവന്‍ നിങ്ങള്‍ക്ക് ഭക്ഷണം വച്ചുനീട്ടുന്നു. പക്ഷേ നിങ്ങള്‍ അത്് നിരസിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വിശക്കുന്നവനായിത്തന്നെതുടരും. നിങ്ങള്‍ക്ക് ആവശ്യമായത് അവിടെയുണ്ടായിരുന്നു.

    എന്നാല്‍ നിങ്ങള്‍ അത് നിരസിച്ചു. അതിനാല്‍ നിങ്ങള്‍ പഴയതുപോലെ വിശക്കുന്നവനായിത്തന്നെതുടരും

    ഇതുതന്നെയല്ലേ നമ്മുടെയും അവസ്ഥ?

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!