മനുഷ്യവംശത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം പ്രാര്‍ത്ഥനയാണെന്നാണ് പരിശുദ്ധ അമ്മ നമ്മോട് പറയുന്നത്. ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ പ്രാര്‍ത്ഥനയില്‍ അഭയംതേടുന്നവരാണ് നമ്മളെല്ലാവരും. ചിലപ്പോള്‍ പ്രാര്‍ത്ഥന മാത്രമേ ഏകശരണം എന്ന് തിരിച്ചറിഞ്ഞിട്ടുളള സന്ദര്‍ഭങ്ങളും ഏറെ. ആത്മാവിന്റെ അവാച്യമായ നെടുവീര്‍പ്പുകള്‍ പോലും പ്രാര്‍ത്ഥനയായി മാറാറുണ്ടെന്നത് ശരി.
എങ്കിലും എല്ലാ പ്രാര്‍ത്ഥനകളും അങ്ങനെയുള്ളവയല്ല. ചില സാഹചര്യംപ്രത്യേകമായി ആവശ്യപ്പെടുന്ന പ്രാര്‍ത്ഥനകളുണ്ട്. ചിലതിരുക്കര്‍മ്മങ്ങളുടെയോ വിശേഷാല്‍ അവസരങ്ങളുടെയോ ഭാഗമായി ചൊല്ലേണ്ടവയാണ് അത്തരം പ്രാര്‍ത്ഥനകള്‍.
ഉദാ: പെസഹാ ദിനത്തില്‍ അപ്പം മുറിക്കുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥന, ആദ്യ വെള്ളിയാഴ്ചയിലെ കുടുംബപ്രതിഷ്ഠാ ജപം ഇങ്ങനെ പലതുമുണ്ട്. ഇ്ത്തരം സന്ദര്‍ഭങ്ങളിലെ പ്രാര്‍ത്ഥനകളെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രയോജനപ്പെടുന്ന രീതിയില്‍ വിവിധ പ്രാര്‍ത്ഥനകളുടെ സമാഹാരം മരിയന്‍പത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
മരിയന്‍ പത്രത്തിന്റെ ഹോം പേജില്‍ പ്രാര്‍ത്ഥനകള്‍ക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ചേര്‍ത്തിട്ടുള്ള വിവരം ഒരുപക്ഷേ നിങ്ങളറിഞ്ഞിട്ടില്ലായിരിക്കും.. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രാര്‍ത്ഥനകളുടെ ഒരു ലോകത്തിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നത്. .വിവിധതരം പ്രാര്‍ത്ഥനകള്‍..( http://marianpathram.com/prayers/?prayer=prayers )
ആത്മീയജീവിതത്തിന് വേണ്ടതെല്ലാം എന്നതാണ് മരിയന്‍പത്രത്തിന്റെ ടാഗ് ലൈന്‍. അതനുസരിച്ചാണ് മരിയന്‍പത്രത്തില്‍ പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ പ്രത്യേക അവസരങ്ങളില്‍ ഉപയോഗിക്കാനായി ഈ പ്രാര്‍ത്ഥനകളെ സ്വീകരിക്കുക. എല്ലാം നൊടിയിടെ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് യുഗത്തില്‍ പ്രാര്‍ത്ഥിക്കാനും ഇപ്പോള്‍ എന്തെളുപ്പം.
പ്രാര്‍ത്ഥനയുടെ ഈ ലിങ്ക് ( http://marianpathram.com/prayers/?prayer=prayers ) മറ്റുള്ളവര്‍ക്കും അയച്ചുകൊടുക്കാന്‍ ശ്രമിക്കുമല്ലോ? നമുക്കൊരുമിച്ച് പ്രാര്‍ത്ഥനയില്‍ വളരാം..