തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച ഏതൊരാളുടെയുംകുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്കുമ്പോള്‍ ഈ പൊതുമാനദണ്ഡത്തില്‍ നിന്ന സന്യാസിനിമാരെ ഒഴിവാക്കുന്നു. കോവിഡ് ബാധിച്ചു മരിച്ച സന്യാസിനിമാര്‍ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍മാര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്കി പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് നഷ്ടപരിഹാരം നിഷേധിക്കുകയായിരുന്നു. എസ് ഡി കോണ്‍ഗ്രിഗേഷനിലെ ഒരു പ്രോവിന്‍സില്‍ മാത്രം കോവിഡ് ബാധിച്ചുമരിച്ചത് നാലു പേരാണ്. ഇവരില്‍ ആര്‍ക്കും നഷ്ടപരിഹാരമില്ല.
സന്യാസസമൂഹം ഒരു കുടുംബമായതിനാല്‍ രക്ഷകര്‍ത്താവ് എന്നനിലയില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്കുന്നത് സന്യാസസമൂഹത്തിന്റെസുപ്പീരിയറാണ്. പക്ഷേ ഇങ്ങനെ നല്കിയ അപേക്ഷകളില്‍ ഒന്നുപോലുംതീര്‍പ്പാക്കിയിട്ടില്ല. അപേക്ഷ നല്കി മാസങ്ങള്‍ കഴിഞ്ഞിട്ട് ഇതുസംബന്ധിച്ച ഗവണ്‍മെന്റ് അറിയിപ്പ് കഴിഞ്ഞദിവസമാണ് ഇവര്‍ക്ക് ലഭിച്ചത്. സന്യസ്തരുടെ കോവിഡ് മരണത്തിന് നഷ്ടപരിഹാരത്തുകയില്ലെത്രെ.
എന്നാല്‍ അപേക്ഷ നല്കുമ്പോഴോ അതിന് വേണ്ടി കയറിയിറങ്ങുമ്പോഴോ ഇക്കാര്യം ഒരിക്കല്‍പോലും പറഞ്ഞിട്ടില്ലെന്ന് സൂപ്പീരിയേഴ്‌സ് വ്യക്തമാക്കുന്നു. കത്തോലിക്കാസന്യാസിനിമാര്‍ക്കും കത്തോലിക്കര്‍ക്കും എതിരെ നടക്കുന്ന വിവേചനത്തിന്റെയും അവഗണനയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇത്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ നഷ്ടപരിഹാരത്തുക എത്രയും വേഗം നല്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് കത്തോലിക്കാ സസന്യാസിനിമാര്‍ക്ക് അവകാശപ്പെട്ട ഈ നഷ്ടപരിഹാരം നിഷേധിച്ചുകൊണ്ട് ഗവണ്‍മെന്റ് ഉത്തരവിറക്കിയിരിക്കുന്നത്. അങ്ങേയറ്റം അപലപനീയമാണ് ഇതെന്ന് പറയാതെ വയ്യ.