വിശുദ്ധ ലൂക്ക വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മാതാവിന്റെ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഇറ്റലിയിലെ ഔര്‍ ലേഡി ഓഫ് നേപ്പല്‍സ്. 533 മുതല്ക്കുള്ള ഈ ദേവാലയത്തെ സെന്റ് മേരി മേജര്‍ എന്ന് വിശേഷിപ്പിച്ചത് ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയാണ്. ഹോളിലാന്റിലെ ഇസ്ലാമിക അധിനിവേശത്തെ തുടര്‍ന്ന് കര്‍മ്മലീത്തക്കാര്‍ മതപീഡനകാലത്ത് പലായനം ചെയ്യുമ്പോള്‍ അവരുടെ കൈയില്‍ ലൂക്ക വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മാതാവിന്റെ ചിത്രവുമുണ്ടായിരുന്നു. കര്‍്മലീത്തക്കാര്‍ ആദ്യമായി വണങ്ങിയ മാതൃരൂപവും ഇതുതന്നെയായിരുന്നു.തങ്ങളുടെ ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയില്‍ അവര്‍ ഈ മരിയരൂപം പ്രതിഷ്ഠിച്ചിരുന്നു. മഡോണ ബ്രൂണ എന്നാണ് അവര്‍ ഈ മരിയരൂപത്തെ വിളിച്ചിരുന്നത്. ചിത്രത്തിലെ മാതാവിന്റെ ഇരുണ്ട ടോണ്‍ ആയിരുന്നു അതിനു കാരണം. 1500 ല്‍ ബ്ലാക്ക് മഡോണ പ്രദക്ഷിണമായി റോമിലേക്ക് കൊണ്ടുവരപ്പെട്ടു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മൂന്നുദിവസം ചിത്രം പ്രദര്‍ശിച്ചപ്പോള്‍ നിരവധി അത്ഭുതങ്ങള്‍ അവിടെ സംഭവിക്കുകയുണ്ടായി. പിന്നീട് നേപ്പല്‍സിന്റെ ഭരണാധികാരി ഫെഡറിക്കോ ദ അരാഗോനയുടെ തീരുമാനപ്രകാരം തിരികെ കൊണ്ടുവന്നു. മാതാവിലൂടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു അടയാളമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.അതനുസരിച്ച് ഒരു ജൂണ്‍ 24 ാം തീയതി രാജ്യത്തെ എല്ലാ രോഗികളെയും അന്ധരെയും മുടന്തരെയും അദ്ദേഹം ഒരുമിച്ചുകൂട്ടുകയും സ്വര്‍ഗത്തില്‍ നിന്നുള്ള അടയാളത്തിനായി കാത്തിരിക്കുകയും ചെയ്തു. അന്നേദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കവെ മാതാവിന്റെ മുഖത്തുനിന്ന് പ്രകാശരശ്മികള്‍ പൊട്ടിപ്പുറപ്പെടുകയും അത് രോഗികളുടെ മേല്‍ പതിക്കുകയും ചെയ്തു. ആ സമയം തന്നെ എല്ലാവരും സുഖംപ്രാപിച്ചു.