ലോകത്തിന്റെ അറിവുകളും ജീവിതവിജയം നേടിയ മഹാന്മാരുടെ കഥകളും മക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ ഉത്സാഹികളായ നിരവധി മാതാപിതാക്കന്മാരുണ്ട്. പക്ഷേ അവരില്‍ പലരും മക്കള്‍ക്ക് വിശുദ്ധരെക്കുറിച്ച് പറഞ്ഞുകൊടുക്കാറില്ല,
. യഥാര്‍തഥത്തില്‍ വിശ്വാസികളായ നാം മക്കള്‍ക്ക് വിശുദ്ധരെക്കുറിച്ചും അവരുടെ വിശ്വാസജീവിതത്തെക്കുറിച്ചും നിര്‍ബന്ധമായും പറഞ്ഞുകൊടുക്കേണ്ടതാണ്. കുട്ടികളുടെ ആത്മീയജീവിതം മെച്ചപ്പെടുത്താനും രൂപപ്പെടുത്താനും വിശുദ്ധരുടെ ജീവിതകഥകള്‍ സഹായകരമാണ്.
ഉദാഹരണത്തിന് പുതിയ നൂറ്റാണ്ടിന്റെ വിശുദ്ധനായ കാര്‍ലോയുടെ കാര്യം. കാര്‍ലോയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാവുന്നതാണ്. കമ്പ്യൂട്ടറിന്റെയുംഇന്റര്‍നെറ്റിന്റെയും ഇക്കാലത്ത് മക്കള്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന വ്യക്തിത്വമാണ് കാര്‍ലോയുടേത്. ജീന്‍സും ബൂട്‌സും ധരിച്ചു നടന്നാലും ജീവിതചെയ്തികള്‍കൊണ്ട് തങ്ങള്‍ക്കും വിശുദ്ധരാകാന്‍ കഴിയും എന്നാണ് മക്കള്‍ ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. വിശുദ്ധരെ പരിചയപ്പെടുന്നതിലൂടെ തങ്ങള്‍ക്ക് ഒരുസുഹൃത്തിനെയാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. വണ്ടര്‍ഫുള്‍ ഫ്രണ്ടായി വിശുദ്ധര്‍ മക്കള്‍ക്ക് മാറും. അനുകരിക്കാവുന്ന വ്യക്തിത്വങ്ങളാണ് വിശുദ്ധരെന്ന് മക്കള്‍ തിരിച്ചറിയും.
പ്രത്യാശയില്‍ജീവിക്കേണ്ടത് എങ്ങനെയാണെന്നാണ് വിശുദ്ധര്‍ തങ്ങളുടെ ജീവിതം കൊണ്ട് പറഞ്ഞുതരുന്നത്. ലൗകികമായിനോക്കുമ്പോള്‍ നിരാശപ്പെടേണ്ട അവസരങ്ങളിലും പ്രത്യാശ കൈവിടാത്തവരും ദൈവത്തെ തള്ളിപ്പറയാത്തവരുമായിരുന്നു വിശുദ്ധര്‍.
അല്‍ഫോന്‍സാമ്മ തന്നെ ഉദാഹരണം. രോഗിയായി ജീവിതത്തിന്റെ ഏറെക്കാലവും കഴിച്ചുകൂട്ടിയ പുണ്യവതിയായിരുന്നുവല്ലോ അല്‍ഫോന്‍സാമ്മ. പാപം ചെയ്താല്‍ പോലും മനസ്തപിച്ചാല്‍ വിശുദ്ധരായി മാറാന്‍ കഴിയും എന്ന പാഠവും വിശുദ്ധര്‍ നല്കുന്നുണ്ട്.
ആഗസ്തീനോസിനെപോലെയുള്ള വിശുദ്ധരുടെ ജീവിതം അതാണ് പറയുന്നത്.
അതുകൊണ്ട് മക്കള്‍ക്ക് വിശുദ്ധരെക്കുറിച്ച പറഞ്ഞുകൊടുക്കാന്‍ മറക്കരുത്. അത് മക്കളുടെ ആത്മീയജീവിതത്തിന് മുതല്‍ക്കൂട്ടായിരിക്കും. തീര്‍ച്ച