Friday, April 4, 2025
spot_img

സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ നിനക്ക് നേരെ അടയ്ക്കപ്പെടാതിരിക്കാന്‍ ഇങ്ങനെ ചെയ്യൂ

സ്വര്‍ഗ്ഗം നമ്മെ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തിലെത്തുക എന്നതാണ് നമ്മുടെ ഏകലക്ഷ്യം. പക്ഷേ സ്വര്‍ഗ്ഗം നമുക്ക് നേരെവാതില്‍കൊട്ടിയടയ്ക്കുകയാണെങ്കിലോ.അതില്‍പരം സങ്കടം വേറെയെന്തുണ്ട്? എന്നാല്‍ എന്തുകൊണ്ടായിരിക്കും സ്വര്‍ഗ്ഗവാതില്‍ നമുക്ക് നേരെ കൊട്ടിയടയ്ക്കപ്പെടുന്നത്?

നമ്മുടെ ഒരു പാപം അതിന്കാരണമായിത്തീരുമെന്ന് യേശു തന്നെ വെളിപെടുത്തിയിട്ടുണ്ട്. ആ പാപം മറ്റൊന്നുമല്ല. ധനമോഹമാണ്.. യേശുവിന്റെ കണ്ണുകളിലൂടെ എന്ന ആത്മീയഗ്രന്ഥത്തിലാണ് ഇത്തരമൊരു വെളിപെടുത്തലുള്ളത്.

യേശു യൂദാസിനോട് പറയുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
യേശുവിന്റെ

വാക്കുകള്‍ ഇങ്ങനെയാണ്.:

പണം പ്രാധാന്യമര്‍ഹിക്കുന്നില്ല. പിതാവിന്റെ പക്കലേക്ക് ഞാന്‍ കൊണ്ടുപോകുന്നത് മനുഷ്യരുടെ ആത്മാക്കളെയാണ്.ജീവിതത്തിലെ യഥാര്‍ത്ഥനിധി അതാണ്. ആരെങ്കിലും സഹോദരനെയോ സഹോദരിയെക്കാളുമോ ഉപരി പണത്തെസ്‌നേഹിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതിലുകള്‍ അവനുനേരെ അടയ്ക്കപ്പെടും.

പണം നമുക്കാവശ്യമാണ്. പക്ഷേ അമിതമായ ധനാസക്തി പാപമാണ്.സ്വര്‍ഗ്ഗത്തില്‍ നിന്ന് നമ്മെ അകറ്റുന്ന വലിയപാപം,. ഉള്ളതില്‍ നിന്ന് ഇല്ലാത്തവരുമായിപങ്കുവച്ച് നമുക്ക് പണത്തോടുള്ള അമിതമായപ്രതിപത്തി ഉപേക്ഷിക്കുകയും അതുവഴി സ്വര്‍ഗ്ഗത്തില്‍ ഇടം നേടുകയും ചെയ്യാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!