കോവിഡിന് ശേഷം ദേവാലയങ്ങള്‍ തുറന്നപ്പോള്‍ ബെയ്ജിങില്‍ നടന്നത് 101 മാമ്മോദീസകള്‍

ബെയ്ജിംങ്: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന കത്തീഡ്രല്‍ ദേവാലയംവിശ്വാസികള്‍ക്കായിവീണ്ടുംതുറന്നപ്പോള്‍ നടന്നത് 101 മാമ്മോദീസാകള്‍,ആര്‍ച്ച് ബിഷപ് ജോസഫ് ലിഷാന്‍ കാര്‍മ്മികനായ ചടങ്ങില്‍ വച്ചായിരുന്നു മാമ്മോദീസാ ചടങ്ങുകള്‍. ഇമ്മാക്കുലേറ്റ് കണ്‍സ്പംഷന്‍ ഓഫ് ഔര്‍ലേഡി കത്തീഡ്രലില്‍ ജൂലൈ 16 നാണ് മാമ്മോദീസ നടന്നത്.

കൊച്ചുകുട്ടികള്‍മുതല്‍ പ്രായപൂര്‍ത്തിയായവരുടെ വരെ മാമ്മോദീസയാണ് നടന്നത്. സ്ഥൈര്യലേപന ചടങ്ങുകളും നടന്നു, വിശ്വാസികളുടെ മുഖത്ത്‌സന്തോഷം നിറഞ്ഞുനിന്നിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

വിശ്വാസപരമായ പലതരത്തിലുള്ള വെല്ലുവിളികള്‍ ഇക്കാലയളവില്‍ അവര്‍ അഭിമുഖീകരിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം നിസ്സാരമാക്കുന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്. യഥാര്‍ത്ഥ വിശ്വാസം പ്രതികൂലങ്ങളില്‍ ഉജ്ജ്വലിക്കും എന്നതിന് തെളിവുകൂടിയായി ഈ മാമ്മോദീസാ ചടങ്ങ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates