Saturday, November 2, 2024
spot_img
More

    എളിമയോടും ആത്മാര്‍ത്ഥതയോടും കൂടി പാപങ്ങള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചാല്‍ പ്രതിഫലം കിട്ടും. ഇത് മാതാവ് നല്കുന്ന ഉറപ്പ്

    എളിമയോടും ആത്മാര്‍ത്ഥതയോടും പാപങ്ങള്‍ ഏറ്റുപറഞ്ഞു പശ്ചാത്തപിക്കുന്നവനോട് ദൈവം ക്ഷമിക്കുന്നു. ക്ഷമിക്കുക മാത്രമല്ല അവന് പ്രതിഫലം നല്കുകയും ചെയ്യുന്നു. പരിശുദ്ധ അമ്മയുടെ വാക്കുകളാണ് ഇത്. എളിമയും ആത്മാര്‍ത്ഥതയുമുള്ളവരോട് എന്റെ കര്‍ത്താവ് എത്ര ധാരാളമായ നന്മയാണ് കാണിക്കുന്നത്. അവനില്‍ വിശ്വാസവും പ്രത്യാശയും വയ്ക്കുന്നവര്‍ക്ക് കര്‍ത്താവ് എത്ര നല്ലവനാകുന്നു. അമ്മ പറയുന്നു.

    പക്ഷേ എളിമയും ആത്മാര്‍ത്ഥതയും അനുതാപവും പശ്ചാത്താപവും നമുക്കുണ്ടാകണമെങ്കില്‍ വിനയംവേണം. വിനയമുണ്ടാവാന്‍ സഹായിക്കുന്ന വലിയ ഘടകം അനുസരണമാണ്.

    സ്വാര്‍ത്ഥതയും സ്വന്തം ഇഷ്ടങ്ങളും മാത്രം നോക്കി ജീവിക്കുന്നവര്‍ക്ക് ഒരിക്കലും എളിമയോ അനുതാപമോ പ്ശ്്ചാത്താപമോ ഉണ്ടാവുകയില്ലെന്നുംഓര്‍മിക്കാം. ദൈവത്തില്‍ നിന്ന് കൃപയും അനുഗ്രവും പാപമോചനവും വേണോ എളിമയുള്ള ഹൃദയം നമുക്കുണ്ടായിരിക്കണം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!