വിഘടിത വിഭാഗങ്ങള്‍; ജാഗ്രത അനിവാര്യം

ആധുനികകാലഘട്ടത്തില്‍ കത്തോലിക്കാസഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ധാരാളം വിഘടിത സമൂഹങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സെക്ടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. സുവിശേഷ ചൈതന്യം പകര്‍ന്നുകൊടുക്കുന്ന യഥാര്‍ത്ഥ ക്രിസ്തു ശിഷ്യര്‍ എന്ന വ്യാജേനയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഭവനസന്ദര്‍ശനം, വ്യക്തിബന്ധം സ്ഥാപിക്കല്‍, സമൂഹപ്രാര്‍ത്ഥന എന്നിവയിലൂടെയാണ് ഈ സമൂഹം കത്തോലിക്കരെ വഴിതെറ്റിക്കുന്നത്. കത്തോലിക്കാസഭയ്‌ക്കെതിരെ പല ദുരാരോപണങ്ങളും നടത്തി സഭാവിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതില്‍ ഇവര്‍ വിജയിക്കാറുണ്ട്. പെന്തക്കോസ്തു വിഭാഗങ്ങളും മറ്റ് സമൂഹങ്ങളും ഇങ്ങനെയൊരു ലകഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്.

എംപറര്‍ ഇമ്മാനുവല്‍, സ്പിരിറ്റ് ഇന്‍ ജീസസ്, ആത്മവിമോചന മധ്യസ്ഥാലയം, യഹോവ സാക്ഷികള്‍, പെന്തക്കോസ്തു പ്രസ്ഥാനം, ആത്മാഭിഷേകസഭ, കവനന്റ്പീപ്പിള്‍, സ്വര്‍ഗ്ഗീയ വിരുന്ന്, നവയുഗ പ്രസ്ഥാനം എന്നിവയാണ് കേരളത്തിലെ പ്രധാന സെക്ടുകള്‍.

മാതാവിനെയും വിശുദ്ധരെയും വണങ്ങേണ്ടതില്ല, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത്, ഏഴു കൂദാശകളുടെയും നിഷേധനം, വിശുദ്ധ പാരമ്പര്യങ്ങളെ നിഷേധിക്കല്‍ എന്നിവയാണ് ഇവയുടെ പൊതുസ്വഭാവം.
പലപ്പോഴും സെക്ടുകളുടെ രൂപീകരണം സംഭവിക്കുന്നത് ബൈബിള്‍ വ്യാഖ്യാനത്തിലെ ഭിന്നാഭിപ്രായത്തിന്റെ പേരിലായിരിക്കും.

കരിസ്മാറ്റിക് സമൂഹമായി ,സഭയുടെ ആശീര്‍വാദത്തോടെ ആരംഭിച്ച് പിന്നീട് സഭാവിരുദ്ധ പ്രഘോഷണങ്ങള്‍ നടത്തുന്ന എത്രയോ സെക്ടുകള്‍ ഇന്ന് നിലവിലുണ്ട്. ഇവയ്‌ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates