പരിശുദ്ധ അമ്മ നല്കിയ പ്രത്യക്ഷീകരണങ്ങളില്‍ ആവര്‍ത്തിക്കുന്ന ഒന്നുണ്ട്പരിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം. വിക്ക,മരിജ എന്നീ ദര്‍ശകര്‍ക്ക് പരിശുദ്ധ അമ്മ നല്കിയ സന്ദേശങ്ങളിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും മികച്ച പ്രാര്‍ത്ഥന ദിവ്യബലിയാണ്. അത് ജീവിതത്തിന്റെ കേന്ദ്രമാകണം. മാതാവ് ഈ ദര്‍ശകരോട് പറഞ്ഞു.
അതുപോലെ ദിവ്യബലിയില്‍ എങ്ങനെ പങ്കെടുക്കണമെന്നും മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവ്യബലിയുടെ സമയത്ത് സന്തോഷവും പ്രത്യാശയുമുള്ളവരായിരിക്കാനും ദൈവാനുഭവത്തില്‍ നിറയാനുമാണ് അമ്മ ആവശ്യപ്പെട്ടത്. യേശുവിനുംപരിശുദ്ധാരൂപിക്കുമായി സ്വയം വിട്ടുകൊടുക്കുകയുംവേണം. മാതാവ് പറഞ്ഞു.
മാതാവിന്റെ ഈ വാക്കുകള്‍ അനുസരിച്ച് നമുക്ക് കൂടുതല്‍ ഭക്തിയോടും വിശ്വാസത്തോടും കൂടി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാം.