സെന്റ് മൈക്കിള്‍ ലെന്റ്. ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ 13 ാം നൂറ്റാണ്ടുമുതല്‍ ഇങ്ങനെയൊരു ഭക്ത്യഭ്യാസം നിലവിലുണ്ടായിരുന്നതായിപറയപ്പെടുന്നു. അസ്സീസിയിലെവിശുദ്ധ ഫ്രാന്‍സിസ് ഇതിന്റെ വലിയൊരു പ്രചാരകനായിരുന്നു. പ്രാര്‍ത്ഥന, ഉപവാസം, പ്രായശ്ചിത്തപ്രവൃത്തി എന്നിവയോടുകൂടിയ നോമ്പാണ് ഇത്.
മാതാവിന്റെ സ്വര്‍ഗ്ഗാരോപണദിവസമായ ഓഗസ്റ്റ് 15 മുതല്‍ വിശുദ്ധ മിഖായേലിന്റെ തിരുനാളായ സെപ്തംബര്‍ 29 വരെയാണ് ഈ നോമ്പ് ആചരിക്കുന്നത്.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന് വിശുദ്ധ മിഖായേലിനോട് അത്യധികം ഭക്തിയുണ്ടായിരുന്നു,. അതുപോലെ മാതാവിനോടും. ഈ നോമ്പ് ആചരിക്കാന്‍ ഫ്രാന്‍സിസ് തന്റെ ശിഷ്യരോട് നിര്‍ദ്ദേശിക്കാറുമുണ്ടായിരുന്നു.