കൊന്ത പ്രാര്‍ത്ഥനയ്ക്കുളളതാണെന്ന് നമുക്കറിയാം.എന്നാല്‍ ചിലരെങ്കിലും അത് ആഭരണം കണക്കെ ധരിക്കാറുണ്ട്. കത്തോലിക്കര്‍ മാത്രമല്ല അക്രൈസ്തവരുടെ കഴുത്തില്‍പോലും ഇപ്പോള്‍ പലതരത്തിലുളള കൊന്തകാണാറുണ്ട്. നെക്ലേസ് പോലെ കൊന്ത ധരിക്കുന്നവരുണ്ട്. പത്തുമണി കൊന്ത എന്ന മട്ടില്‍ മോതിരമായി ധരിക്കുന്നവരുണ്ട്. ബ്രേസ് ലെറ്റ് പോലെ ധരിക്കുന്നവരുണ്ട്.
എന്നാല്‍ ഇതൊക്കെ ശരിയാണോ.. ചില വിശ്വാസികള്‍ക്കെങ്കിലും ഈ സംശയം തോന്നിയേക്കാം, പ്രത്യേകിച്ച് കൊന്തധരിക്കുന്നതിനെക്കുറി്ച്ച് സഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ വിശദീകരണം ഒന്നും ഉണ്ടാകാത്ത സ്ഥിതിക്ക്..
ഇവിടെ ഒരു കാര്യംവ്യക്തമായി പറയട്ടെ കൊന്ത കഴുത്തിലോ കയ്യിലോ ധരിക്കുന്നത് വിശ്വാസപരമായോ ആചാരപരമായോ തെറ്റല്ല. വെന്തിങ്ങയും കാശുരൂപവും ധരിക്കുന്നതുപോലെതന്നെയാണ് അത്.നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന രീതിയാണത്.
പക്ഷേ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മാതാവിനോടുളള ഭക്തിയുടെ ഭാഗമായിരിക്കണം അത്. ഒരു ഫാഷന്‍ കണക്കെഅതുപയോഗിക്കരുത്; അനാദരവോടെയും. അമ്മയോടുളള സ്‌നേഹം കൊണ്ടും പ്രാര്‍തഥനയ്ക്ക്‌സഹായകരമായ രീതിയിലുമാണ് കൊന്ത ധരിക്കേണ്ടത്.