ഏഷ്യയിലെ മെത്രാന്മാരുടെ പൊതുസമ്മേളനം 22 മുതല്‍

ബാങ്കോക്ക്: ഏഷ്യയിലെ മെത്രാന്മാരുടെ പൊതുസമ്മേളനം ആഗസ്റ്റ് 22 ന് ആരംഭിക്കും തായ്‌ലന്റിലെ ബാങ്കോക്കിലെ വാഴ്ത്തപ്പെട്ട നിക്കോളാസ് ബങ്കര്‍ഡ് കിറ്റ്ബാംരൂ്ങ്ങിന്റെ ദേവാലയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് പൊതുസമ്മേളനം ആരംഭിക്കുന്നത്. ഏഷ്യന്‍ മെത്രാന്മാരുടെ സംയുക്തസമിതിയുടെ അമ്പതാംസമ്മേളനമാണ് നടക്കുന്നത്.

1970 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മനില സന്ദര്‍ശനവേളയിലാണ് ആദ്യമായി ഏഷ്യയിലെ മെത്രാന്മാര്‍ ഒത്തുകൂടിയത്. അന്നാണ് ഏഷ്യയിലെ മെത്രാന്‍സമിതികളുടെ സംഘടന സ്ഥാപിതമായത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്മശക്തിപ്പെടുത്താനും ഏഷ്യയിലെസഭ എന്നതിന്റെ അര്‍ത്ഥം പ്രകടിപ്പിക്കാനുമുള്ള ആഗ്രഹത്തില്‍ നിന്നായിരുന്നു സംഘടനയുടെ പിറവി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates