Monday, March 16, 2026
spot_img
More

    വിഴിഞ്ഞത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനം: കെസിബിസി

    കൊച്ചി: തുറമുഖ വികസനത്തിന്റെ പേരില്‍ വിഴിഞ്ഞത്തിന് സമീപത്തെതീരപ്രദേശങ്ങളില്‍ നി്ന്നും പരമ്പരാഗതമായ ജീവനോപാധികളില്‍ നി്ന്നും തീരദേശ ജനതപുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് കെസിബി.

    തുറമുഖ വികസനത്തിന്റെ ഭാഗമായ നിര്‍മ്മിതികളെ തുടര്‍ന്നുള്ള പാരിസ്ഥിതികാഘാതവും അതിന്റെ പരിണത ഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണെന്ന് കെസിബിസി യുടെപത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിലനില്പിന് വേണ്ടി പോരാടുന്ന തീരദേശവാസികള്‍ക്കും അവരുടെ പോരാട്ടത്തിന് നേതൃത്വംനല്കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

    ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് ജനാധിപത്യപരവുംക്രിയാത്മകവുമായ സമീപനം സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണം. ഭീഷണികള്‍ നേരിടുന്ന എല്ലാ തീരദേശമേഖലകളിലും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!