ചങ്ങനാശ്ശേരി: വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത. ഇനി മുതല്‍ വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ ആഴ്ചയില്‍ രണ്ടുദിവസം സര്‍വീസ് നടത്തും. എറണാകുളം,കോട്ടയം,കൊല്ലം,കൊട്ടാരക്കര, ചെങ്കോട്ട വഴി വേളാങ്കണ്ണിക്കുള്ള പ്രതിവാര സ്പെഷ്യല്‍ ട്രെയിനാണ് തീര്‍ത്ഥാടകരുടെയും യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്ത് ആഴ്ചയില്രണ്ടുദിവസം സര്‍വീസ് നടത്തുന്നത്.
ശനി, തിങ്കള്‍ ദിവസങ്ങളില്‍ വേളാങ്കണ്ണിക്കും ഞായര്‍ ചൊവ്വദിവസങ്ങളില്‍ തിരിച്ചും സര്‍വീസ് നടത്തും. പുതിയ ക്രമമനുസരിച്ചുളള സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കും.