Thursday, November 21, 2024
spot_img
More

    വിഴിഞ്ഞം; വൈദികരുടെ നേതൃത്വത്തില്‍ സമരം ശക്തം

    വിഴിഞ്ഞം: തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് മുമ്പില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വൈദികരും. പൂന്തുറ സെന്റ്‌ തോമസ്പള്ളിയങ്കണത്തില്‍നിന്നാരംഭിച്ച മാര്‍ച്ച് ഇടവക വികാരി ഫാ. എ ആര്‍ ജോണ്‍ ഫഌഗ് ഓഫ് ചെയ്തു.

    നിരവധി വൈദികരാണ് കരയിലുംകടലിലും നടക്കുന്ന സമരത്തിന് പിന്തുണയായി എത്തിയിരിക്കുന്നത്. ഇതിനിടയില്‍ വേണ്ടിവന്നാല്‍ താമസവും പ്രാര്‍ത്ഥനയും സമരപ്പന്തലിലേക്ക് മാറ്റുമെന്ന് ്അതിരൂപതാധ്യക്ഷന്റെ പ്രഖ്യാപനവുമുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കു ഈ വാക്കുകള്‍ നല്കിയ പിന്തുണ നിസ്സാരമൊന്നുമല്ല.

    പോലീസ് ബാരിക്കേഡുകള്‍ മറികടന്നാണ് മത്സ്യത്തൊഴിലാളികള്‍ വാച്ച്ടവിന്റെ മുകളിലുംപുലിമുട്ടിന്റെ അവസാനഭാഗത്തും വിജയക്കൊടി പാറിച്ചത്. പൂന്തുറ, ചെറിയതുറ,വലിയതുറ,വെട്ടുകാട് ഇടവകകളില്‍ നിന്നാണ് കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയത്.

    അതേസമയം മത്സ്യത്തൊഴിലാളിസമരം പരിഹരിക്കാനായി മന്ത്രിസഭ ഉപസമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ തൃപ്തരല്ലെന്ന് തിരുവനന്തപുരം ലത്തീന്‍അതിരൂപത വികാരി ജനറാല്‍ മോണ്‍.യൂജിന്‍ പെരേര അറിയിച്ചു. വിഷയം ലാഘവ ബുദ്ധിയോടെ പരിഗണിച്ചതായും കബളിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!