Sunday, February 8, 2026
spot_img
More

    ബെനഡിക്ട് പതിനാറാമന്‍ കര്‍ത്താവിനെ കാണാന്‍ തയ്യാറായിരിക്കുന്നു: മുന്‍ വത്തിക്കാന്‍ വക്താവ്

    വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ദൈവവുമായുളള കണ്ടുമുട്ടലിന് തയ്യാറായി ഇരിക്കുകയാണെന്ന് മുന്‍ വത്തിക്കാന്‍ വക്താവ് ഫാ.ഫെഡറിക്കോ ലംബോര്‍ഡി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ്ക്ക് ഇക്കഴിഞ്ഞ ഏപ്രിലിലാണ് 95 വയസ് പൂര്‍ത്തിയായത.

    അവസാനമായി അദ്ദേഹത്തെ കണ്ടത് മെയ് ഏഴിനായിരുന്നുവെന്ന് ഫാ.ലംബോര്‍ഡി പറഞ്ഞു. മനസ്സിന് വ്യക്തതയും ഓര്‍മ്മയും അദ്ദേഹത്തിന് ഇപ്പോഴും കൃത്യമായുണ്ട്, മനോഹരമായ പുഞ്ചിരിയോടെയാണ് അദ്ദേഹം യാത്ര പറയുന്നത്. ആ ചിരിയില്‍ ദൈവവുമായുള്ളകണ്ടുമുട്ടലിന് തയ്യാറായിഇരിക്കുന്ന അനുഭവമുണ്ട്. ബെനഡിക്ട് പതിനാറാമന്റെ ഏറ്റവും വലിയഗുണം എളിമയാണെന്നും അദ്ദേഹം അനുസ്മരിച്ചു.

    അ്‌ദ്ദേഹം എന്നോട് എപ്പോഴും സംസാരിക്കുന്നത് ജര്‍മ്മന്‍ ഭാഷയിലല്ല ഇറ്റാലിയനിലാണ്.

    2006 മുതല്‍ 2016 വരെയായിരുന്നു ഫാ. ലംബോര്‍ഡി വ്ത്തിക്കാന്‍ വക്താവായി സേവനം അനുഷ്ഠിച്ചിരുന്നത്്. ഓഗസ്റ്റ് 29 നാണ് ഇദ്ദേഹത്തിന്റെ 80 ാം പിറന്നാള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!