നമ്മുടെ ലക്ഷ്യം സ്വര്‍ഗ്ഗം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ അന്തിമമായ ലക്ഷ്യം സ്വര്‍ഗ്ഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വാര്‍ദ്ധക്യത്തെയും മരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനെയും കുറിച്ചായിരുന്നു പൊതുദര്‍ശനവേളയില്‍ മാര്‍പാപ്പയുടെ സന്ദേശം.

പരിശുദ്ധ അമ്മ ഉടലോടെ സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ടതുപോലെ ക്രൈസ്തവരായ നാമും നമ്മുടെ ശരീരങ്ങള്‍ സമയത്തിന്റെ അന്ത്യത്തില്‍ ഉയിര്‍ത്തെണീല്ക്കുമെന്ന് പ്രതീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് നാം പുറത്തുവന്നിരിക്കുന്നത്. അതേ മനുഷ്യവ്യക്തികളായ നാം മരണത്തിന് ശേഷം വീണ്ടും സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ ഇടത്തില്‍ ജനിക്കും. ഭൂമിയിലൂടെ നാം നടക്കുന്നത് തന്നെ ഇങ്ങനെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാനാണ്.

ദൈവരാജ്യത്തെ ഒരു വിവാഹവിരുന്നിനോടാണ് ക്രിസ്തു വിവരിച്ചിരിക്കുന്നത്. സുഹൃത്തുക്കളുമൊത്തുള്ള വിരുന്നാണ് അത്. അതുകൊണ്ട് സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വാക്കുകളെ ഓരോരുത്തരും ഗൗരവത്തിലെടുക്കണം. നമ്മുടെ അന്തിമമായ ലക്ഷ്യം സ്വര്‍ഗ്ഗമാണെന്ന് ഓര്‍മ്മയുണ്ടായിരിക്കണം. ഏറ്റവും നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

പോള്‍ ആറാമന്‍ ഹാളില്‍ വച്ചായിരുന്നു പൊതുദര്‍ശനം. ഒരു മണിക്കൂര്‍ നേരംനീണ്ട ചടങ്ങില്‍ മുഴുവന്‍ സമയവും പാപ്പ വീല്‍ച്ചെയറിലായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates