Thursday, September 18, 2025
spot_img
More

    ചൈന: അറസ്റ്റ് ചെയ്ത് 12 ദിവസങ്ങള്‍ക്ക് ശേഷം ജയില്‍വിമുക്തനാക്കി

    ബെയ്ജിംങ്: ഏര്‍ലി റെയ്ന്‍ കവനന്റ് സഭാംഗമായിരുന്ന ചിംങ് ഹോങ് വെല്ലിനെ 12 ദിവസങ്ങള്‍ക്ക് ശേഷം ജയില്‍ വിമുക്തനാക്കി. പ്രാര്‍ത്ഥനാസമ്മേളനത്തിനിടയില്‍ റെയ്ഡ് നടത്തിയാണ് ഇദ്ദേഹത്തെ പോലീസ്അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 14 നായിരുന്നു അറസ്റ്റ്. പിന്നീട് ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.

    തന്റെ മോചനത്തിനായി പ്രയത്‌നിച്ചവരോട് ഇദ്ദേഹം നന്ദി അറിയിച്ചു. ചൈനയില്‍ വിവിധ സഭാ വിഭാഗങ്ങളിലായി 97 മില്യന്‍ ക്രൈസ്തവരുണ്ട്.

    ഭൂരിപക്ഷവും ഗവണ്‍മെന്റില്‍ രജിസ്ട്രര്‍ ചെയ്യാത്തഅണ്ടര്‍ഗ്രൗണ്ട് സഭയുമായിബന്ധപ്പെട്ടാണ് വിശ്വാസജീവിതം നയിക്കുന്നത്.അതുകൊണ്ടുതന്നെ ഇക്കൂട്ടര്‍ കടുത്തവിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നു. മതസമ്മേളനങ്ങള്‍ക്കുംപ്രാര്‍ത്ഥനകള്‍ക്കും നേരെയുള്ളഅടിച്ചമര്‍ത്തലുകള്‍ ഇവിടെപതിവായിരിക്കുകയാണ്.പള്ളികള്‍ ഇടിച്ചുനിരത്തുക,കുരിശു നീക്കം ചെയ്യുക തുടങ്ങിയ അനീതികള്‍ക്കും ക്രൈസ്തവര്‍ ഇരകളാകുന്നുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!