ലാഹോര്‍: ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടച്ച ക്രൈസ്തവന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ടാം തവണയാണ് ദൈവനിന്ദാക്കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നത്.
നദീം സാംസണ്‍ എന്ന വ്യക്തിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 2017 ല്‍ ഫേസ്ബുക്ക് പേജില്‍ ദൈവനിന്ദാപരമായ കുറിപ്പെഴുതി എന്നതാണ്ആരോപണം.. രണ്ടുവര്‍ഷമായി വിചാരണ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.
2021 ലാണ് ഇതിന് മുമ്പ് സുപ്രീം കോടതി ദൈവനിന്ദാക്കേസില്‍ ജാമ്യംനല്കിയത്. ഖുറാനെ അപമാനിച്ചു എന്ന് ആരോപണം നേരിട്ട ക്രിസ്ത്യന്‍ നേഴ്‌സിനാണ് അന്ന് ജാമ്യം നല്കിയത്.