കാമറൂണ്‍: ദേവാലയം അഗ്നിക്കിരയാക്കിയെങ്കിലും സക്രാരിയും തിരുവോസ്തിയും സുരക്ഷിതം. സെപ്തംബര്‍ 16 നാണ് അക്രമികള്‍ മാംഫെ രൂപതയിലെ സെന്റ്‌മേരീസ് ദേവാലയം അഗ്നിക്കിരയാക്കി വൈദികരെയും കന്യാസ്ത്രീകളെയും അല്മായരെയും തട്ടിക്കൊണ്ടുപോയത്.കത്തിക്കരിഞ്ഞു കിടക്കുന്ന ദേവാലയത്തിലേക്ക് ബിഷപ് അലോഷ്യസ് പ്രവേശിക്കുന്നതിന്റെയും സക്രാരി കണ്ടെത്തിയതിന്റെയും വീഡിയോ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് പുറത്തുവിട്ടത്.
കൂദാശ ചെയ്ത തിരുവോസ്തി കേടുപാടുകള്‍ കൂടാതെ കണ്ടെത്തിയതിനെ ദൈവത്തിന്റെ ക്ഷമയെപരീക്ഷിക്കുന്നതിനോടാണ് ബിഷപ് താരതമ്യപ്പെടുത്തിയത്.