ലാഹോര്‍: പോലീസ് കസ്റ്റഡിയില്‍ മരണമടയുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് സഭയെ ആകുലപ്പെടുത്തുന്നു. പോലീസ് നയം മാറ്റണമെന്നും പോലീസ് തലത്തില്‍ നവീകരണം ആവശ്യമാണെന്നും കത്തോലിക്കാ നേതാക്കന്മാര്‍ ആവശ്യപ്പെട്ടു.
മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത കത്തോലിക്കനായ ബഷീര്‍ മസിഹ എന്ന 52 കാരനാണ് ഏറ്റവും ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2010 മുതല്‍ പോലീസ് സ്‌റ്റേഷനിലും ജയിലിലും വച്ച് കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം ഇതോടെ 17 ആയി.
അന്വേഷണത്തിന് പോലീസ് ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കണം. മനുഷ്യത്വരഹിതമായ രീതികള്‍ കുറ്റംതെളിയിക്കാന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. കാത്തലിക് ബിഷപ്‌സ് നാഷനല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാഷിഫ് അസ്ലാം പറഞ്ഞു.
ഓഗസ്റ്റ് ഒന്നിന് നാഷനല്‍ അസംബ്ലി ടോര്‍ച്ചര്‍ ആന്റ് കസ്‌റ്റോഡിയല്‍ ഡെത്ത് പ്രിവന്‍ഷന്‍ ആക്ട് പാസാക്കിയിട്ടുണ്ട്. സെക്യൂരിറ്റി ഫോഴ്‌സിന്റെ പീഡനം കുറ്റകൃത്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എങ്കിലും ഈ ബില്‍ ഇപ്പോഴുംപ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടില്ല.