മിഷന്‍ ക്വസ്റ്റ് ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം 30 ന

കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്റെയും മിഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ മിഷന്‍ ക്വസ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സഭയുടെ പ്രേഷിതദൗത്യത്തെ ആഴത്തില്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്വിസ് 30 ാം തീയതി വൈകുന്നേരം ആറിനാണ് നടത്തുന്നത്.

ഗൂഗിള്‍ഫോം ഉപയോഗിച്ച് നടത്തുന്ന മത്സരദൈര്‍ഘ്യം 40 മിനിറ്റാണ്. ആഗോളതലത്തിലും രൂപത അതിരൂപതാതലത്തിലുമായിരിക്കും മത്സരം. 35 രൂപതകളിലുള്ള മതബോധനവിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറയാണ് മത്സരം.

ഗൂഗില്‍ ഫോം ലി്ങ്കുകള്‍ www.syromalabarmission.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ mission quest @ gmail. com എന്ന മെയിലിലോ 94960338700 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates