ഇന്ന് വാല്‍സിംഗ് ഹാം മരിയന്‍ തീര്‍ത്ഥാടനം



വാൽസിംഗ്ഹാം: ഗ്രേറ്റ്  ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആത്‌മീയനേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ‘വാൽസിംഗ്ഹാം തീർത്ഥാടന തിരുനാൾ’ ഇന്ന്. തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാകും. രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വികാരി ജനറാൾമാർ, മറ്റു വൈദികർ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. 

രാവിലെ ഒൻപതു മുതൽ പതിനൊന്നു വരെ നടക്കുന്ന ആരാധനാസ്തുതിഗീതശുശ്രുഷയ്ക്ക് ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, ഫാ. ടോമി എടാട്ട് എന്നിവർ നേതൃത്വം നൽകും. തുടർന്ന് കുട്ടികളുടെ അടിമവയ്ക്കൽ ശുശ്രുഷ.

11: 00 മണിക്ക് ഫാ. തോമസ് അരത്തിൽ MST മരിയൻ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തിനുശേഷം 12.45 ന്  മരിയൻ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തിൽ ഭക്തിസാന്ദ്രമായി അർപ്പിക്കപ്പെടുന്ന ജപമാലപ്രാർത്ഥനയിൽ വിശ്വാസികൾ പങ്കുചേരും. തുടർന്ന് നടക്കുന്ന തിരുനാൾ പൊന്തിഫിക്കൽ കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു വചന സന്ദേശം നൽകും. 

വി.  കുർബാനയുടെ സമാപനത്തിൽ അടുത്ത വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്ന ഹേവർഹിൽ കമ്മ്യൂണിറ്റിയെയും പ്രീസ്റ് ഇൻ ചാർജ് ഫാ. തോമസ് പാറക്കണ്ടത്തിലിനെയും തിരുനാൾ ഏൽപ്പിക്കുന്ന പ്രാർത്ഥനാശുശ്രുഷകൾ നടക്കും. തുടർന്ന് നടക്കുന്ന സമാപന പ്രാര്ഥനകളോടും ആശീർവാദത്തോടുംകൂടി ഈ വർഷത്തെ തിരുനാളിനു സമാപനമാകും. 



spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates